സൗദി അറേബ്യ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ദമ്മാമില്‍ മരിച്ചു . പത്തനാപുരം ശാലേംപുരം, ചെങ്കിളത്ത് വീട്ടില്‍ ബാബു കോശി (62) ആണ് ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 35 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം ഖാലിദ് സഈദ് അല്‍ഹാജിരി കമ്പിനിയിലെ ജീവനക്കാരനായിരുന്നു. കടുത്ത പനിയെത്തുടര്‍ന്ന് ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ രോഗം മൂര്‍ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
പത്തനാപുരം സ്വദേശി കോവിഡ് ബാധിച്ച് ദമാമില്‍ മരിച്ചു
RECENT NEWS
Advertisment