സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്‌​ ആദിവാസി സ്​ത്രീ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേരി: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്‌​ ആദിവാസി സ്​ത്രീ മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അട്ടപ്പാടി കൊളപ്പടിക ആദിവാസി ഊരിലെ മരുതിയാണ്​ മരിച്ചത്​. 73 വയസായിരുന്നു. വൈകുന്നേരത്തോടെയാണ്​ മരണം സ്​ഥിരീകരിച്ചത്​. നേരത്തേ കോവിഡ്​ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ശരീരത്തി​ന്റെ  ഒരു ഭാഗം തളര്‍ന്നതിനെ തുടര്‍ന്ന്​ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ വെള്ളിയാഴ്​ച മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക്​ മാറ്റുകയായിരുന്നു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

അട്ടപ്പാടിയില്‍ ആദ്യമായാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദിവാസി വിഭാഗത്തില്‍ സംസ്ഥാനത്ത് സംഭവിച്ച ആദ്യ കോവിഡ് മരണവുമാണ് അട്ടപ്പാടിയിലേത് . അട്ടപ്പാടിയില്‍ ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നില്ല. വിദേശത്തുനിന്നെത്തിയവര്‍ക്കും മറ്റു സംസ്​ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കും മാത്രമാണ്​ രോഗം സ്​ഥിരീകരിച്ചിരുന്നത്​. പുതൂര്‍ പഞ്ചായത്തിലെ ഇലച്ചിവഴി ആദിവാസി ഊരിലെ 21 കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സക്കായി പോയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വില്പന ; നാലുപേർ പോലീസ് പിടിയിൽ

0
മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ...

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

0
കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ...

മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : ന്യായാധിപൻമാർ നേരിട്ട് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ...

തെരഞ്ഞെടുപ്പ് തോൽവി ; പിണറായി വിജയന്‍റെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്ക് അതൃപ്തി

0
തിരുവനന്തപുരം: കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്ക്...