പ്രതിപക്ഷം പറഞ്ഞത് യാഥാര്‍ത്ഥ്യം ; കോവിഡ് മരണനിരക്കില്‍ രണ്ടാമത് കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷം പറഞ്ഞത് യാഥാര്‍ത്ഥ്യം കോവിഡ് മരണനിരക്കില്‍ രണ്ടാമത് കേരളം. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമായി കേരളം. സര്‍ക്കാര്‍ പുറത്തുവിട്ടകണക്ക് പ്രകാരം 42579 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചോ കൊവിഡിനെ തുടര്‍ന്നുള്ള ശാരീരിക അവശതകളെ തുടര്‍ന്നോ മരിച്ചത്. കൊവിഡ് മരണനിരക്കില്‍ ഉള്‍പ്പെടാതിരുന്ന മരണങ്ങള്‍ അപ്പീല്‍ വഴി സ്ഥിരീകരിചതോടെയാണ് മരണ നിരക്ക് ഉയര്‍ന്നത്. അതേസമയം കേരളത്തില്‍ കൊവിഡ് മരണം ആരോഗ്യ വകുപ്പ് പൂഴ്ത്തിവയ്ക്കുകയാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ഇതോടെ ശരിയാണെന്ന് തെളിഞ്ഞു.

പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെയും അതിനെ തുടര്‍ന്ന് മരിച്ചവരുടെയും അുപാതമായ കേസ് ഫാറ്റിലിറ്റി നിരക്ക് 0.81 ശതമാനമായി ഉയര്‍ന്നു, ആറ് മാസങ്ങള്‍ക്കുമുമ്പ് ഇത് 0.41 ശതമാനമായിരുന്നു. കേരളത്തില്‍ ഇതുവരെ 51 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. അതില്‍ ഇതുവരെ സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം 42579 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച സംസ്ഥാനം കേരളമാണ്. മഹാരാഷ്ട്രയില്‍ 1.41 ലക്ഷം ആളുകളാണ് മരിച്ചത്. 2.13 ശതമാനമാണ് സിഎഫ്‌ആര്‍.

സര്‍ക്കാര്‍ കണക്കുകളില്‍ ഉള്‍പ്പെടാതിരുന്ന 12826 മരണങ്ങളാണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ആശുപത്രികളില്‍ നിന്ന് ഒഴിവാക്കിയവര്‍, ജില്ലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടും സംസ്ഥാന തലത്തില്‍ ഒഴിവാക്കിയവര്‍, കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഉള്‍പ്പെടുത്തിയവര്‍ എന്നിവരെയും ചേര്‍ത്ത് പട്ടിക വിപുലപ്പെടുത്തിയതോടെയാണ് ഇത്രയും മരണം കേരളത്തില്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം കേരളത്തില്‍ 50 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ അപ്പീല്‍ നല്‍കിയ 195 മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,824 ആയി.

അതേസമയം, വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 96.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,58,79,843), 70.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,88,64,300) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,53,356). ഇന്നലത്തെ റിപ്പോര്‍ട്ട് പ്രകാരം, 3975 പുതിയ രോഗികളില്‍ 3242 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 340 പേര്‍ ഒരു ഡോസ് വാക്സിനും 1897 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1005 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...