സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ കോവിഡ് ബാധിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരായി ചികിത്സയിലായിരുന്ന രണ്ട് പേര്‍കൂടി മരിച്ചു. തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മാറനല്ലൂര്‍ സ്വദേശി ജമാ ആണ് മരിച്ചത്. ന്യുമോണിയ, പ്രമേഹവും ഉണ്ടായിരുന്ന ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അന്തിമ ഫലം വരാത്തതിനാല്‍ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേ സമയം പാലക്കാട് ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. വിളയൂര്‍ സ്വദേശി പാത്തുമ്മ 76) ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് ആറ് പേരാണ് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. മലപ്പുറം,എറണാകുളം, കണ്ണൂര്‍, കോഴിക്കോട് സ്വദേശികളും കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാല്‍ ഇവരുടെ മരണവും കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ച്‌ കണ്ണൂരില്‍ മരിച്ചത്. 71 വയസായിരുന്നു. വൃക്ക സംബന്ധമായ രോഗവും അലട്ടിയിരുന്നു. പരിയാരത്ത് ചികിത്സയിലിരിക്കെയാണ് മരണം . ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പള്ളിക്കല്‍ സ്വദേശിനി നഫീസയാണ് മലപ്പുറത്ത് കൊവിഡ് ബാധിതയായി മരിച്ചത്. 52 വയസായിരുന്നു. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം. കോഴിക്കോട് ജില്ലയിലും ഇന്നൊരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി അബൂബക്കറാണ് മരിച്ചത്.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കൊവിഡ് രോഗിയും ഇന്ന് മരണത്തിന് കീഴടങ്ങി. കൊവിഡ് പോസീറ്റീവായി ചികിത്സയിലായിരുന്ന പള്ളുരുത്തി വെളി ചെറുപറമ്പ് സ്വദേശി ഗോപിയാണ് മരിച്ചത്. 68 വയസായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...