ആഗ്രഹിച്ചത് ആണ്‍കുട്ടിയെ ജനിച്ചത് പെണ്‍കുട്ടി ; നവജാതശിശുവിനെ കിണറ്റിലെറിഞ്ഞു കൊന്നു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: 40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞ് കൊന്നു. ആണ്‍കുട്ടിയെ ആഗ്രഹിച്ച്‌ പെണ്‍കുട്ടി ജനിച്ചതിന്റെ നിരാശയിലാണ് കൊലപാതകമെന്ന് ദമ്പതികള്‍ കുറ്റസമ്മതം നടത്തി.

ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലുള്ള സിര്‍സി നഗരത്തിലാണ് മാതാപിതാക്കളുടെ കണ്ണില്‍ച്ചോരയില്ലാത്ത പ്രവര്‍ത്തി നടന്നത്. 40 ദിവസം പ്രായമുള്ള തനുശ്രീ എന്ന കുഞ്ഞിനെയാണ് ജന്മം നല്‍കിയവര്‍ തന്നെ കിണറ്റിലെറിഞ്ഞു കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ ചന്ദ്രശേഖര്‍ ഭട്ട് (42), അമ്മ പ്രിയങ്ക (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുഞ്ഞിനെ വേണ്ടാത്തതിനാലാണ് കാലപ്പെടുത്തിയതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി.

ഓഗസ്റ്റ് രണ്ടിനാണ് സംഭവം. കുഞ്ഞിന്റെ അമ്മയുടെ സഹോദരനായ അഭിഷേക് ജഗദീഷാണ് സംഭവം പുറത്തെത്തിച്ചത്. ഇദ്ദേഹം യെല്ലാപുര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സംഭവ ദിവസം പുലര്‍ച്ചെ രണ്ടരയോടെ ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഇതോടെ ബന്ധുക്കള്‍ തിരച്ചില്‍ നടത്തി. പിന്നീട് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തതോടെ പ്രിയങ്ക കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...