മുംബൈ: രാജ്യത്ത് കോവിഡ് വ്യാപന ഭീതിയിൽ കനത്ത തകർച്ച നേരിട്ട് ഓഹരി വിപണികൾ. സെൻസെക്സ് 1200 പോയിന്റും നിഫ്റ്റി 300 പോയിന്റും താഴ്ന്നു. ഒരു ലക്ഷത്തോളം പുതിയ കോവിഡ് കേസുകൾ ഒറ്റദിവസം റിപ്പോർട്ട് ചെയ്തതാണ് വിപണികൾക്ക് തിരിച്ചടിയായത്. രാജ്യത്തിന്റെ പലയിടത്തും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയത് വ്യാപാര ഇടപാടുകളെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ബാങ്കിങ് ഓഹരികളിലാണു കൂടുതൽ ഇടിവ് ഉണ്ടായത്.
കോവിഡ് വ്യാപന ഭീതി : ഓഹരി വിപണികളിൽ കനത്ത തകർച്ച
RECENT NEWS
Advertisment