ഒമിക്രോണ്‍ കോവിഡ് വകഭേദത്തിനെതിരെ അതിജാഗ്രത ; സംസ്ഥാന കോവിഡ് വിദഗ്ധസമിതിയോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒമിക്രോണ്‍ കോവിഡ് വകഭേദത്തിനെതിരെ അതിജാഗ്രതയില്‍ സംസ്ഥാനവും. ഇന്ന് കോവിഡ് വിദഗ്ധസമിതിയോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തും. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരും. പരിശോധനകളുടെ എണ്ണം കുത്തനെ ഇടിഞ്ഞ സംസ്ഥാനത്ത് കുത്തിവയ്പും മെല്ലെപ്പോക്കിലാണ്.

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനവും ജാഗ്രത കടുപ്പിച്ചത്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. വിദേശത്തു നിന്ന് പുറപ്പെടുംമുമ്പും എത്തിക്കഴിഞ്ഞും ക്വാറന്റീന്‍ കഴിഞ്ഞും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. രാവിലെ കോവിഡ് വിദഗ്ധസമിതി യോഗം ചേരും.

വിദഗ്ധസമിതി നിര്‍ദേശങ്ങള്‍ നാളെ ചേരുന്ന കോവിഡ് അവലോകനയോഗം പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നൽകിയിട്ടുള്ള വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവരുടെ ഏഴുദിവസം ക്വാറന്റീന്‍ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്കി.അയ്യായിരത്തോടടുപ്പിച്ച് രോഗികളെ എല്ലാ ദിവസവും കണ്ടെത്തുന്നുണ്ടെങ്കിലും പരിശോധന പല ദിവസങ്ങളിലും അമ്പതിനായിരം കടക്കുന്നില്ല. ഇന്നലെ പരിശോധിച്ചത് 48112 സാംപിളുകള്‍. വാക്സിനേഷന്‍ വേഗത്തിലാക്കണമെന്നാണ് വിദഗ്ധര്‍ ഒരുപോലെ നിര്‍ദേശിക്കുന്നത്.

വാക്സീന് അര്‍ഹതയുളള ജനസംഖ്യയുടെ 96 ശതമാനവും ആദ്യഡോസും 63 ശതമാനം പേര്‍ രണ്ടുഡോസും സ്വീകരിച്ചിട്ടുണ്ട്. പക്ഷേ സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്ത 14 ലക്ഷംപേര്‍ ഉണ്ടെന്നത് ആശങ്കയാണ്. മൂന്നുമാസത്തോളമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളും മരണവും കേരളത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസരംഗത്തെ നയസമീപനരീതി ; കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹർ ജോഷി

0
ന്യൂഡൽഹി : വിദ്യാഭ്യാസരംഗത്ത് കേന്ദ്രത്തിലെ നരേന്ദ്രമോദിസർക്കാർ സ്വീകരിക്കുന്ന നയസമീപനങ്ങളെ രൂക്ഷമായി വിമർശിച്ച്...

മുട്ടിൽ മരംമുറി : അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും

0
ചോറ്റാനിക്കര: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര...

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ച വരെ മഴയുണ്ടാകും ; വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ...

0
റിയാദ് : സൗദിയുടെ വിവിധ ഭാ​ഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന്...

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....