അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ 200 ഓളം ആളുകള്‍ക്ക് അരിവാള്‍ രോഗം

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ 200 ഓളം ആളുകള്‍ക്ക് അരിവാള്‍ രോഗം ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ട്. ര​ണ്ടാ​യി​​ര​ത്തോ​ളം പേ​ര്‍ ഏ​ത്​ സ​മ​യ​വും ​രോ​ഗം ബാ​ധി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​​ണെ​ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളി​ല്‍ 80 ശ​ത​മാ​ന​വും പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ മൂ​ലം അ​നീ​മി​യ ബാ​ധി​ത​രാ​ണെ​ന്നും റി​പ്പോ​ര്‍​ട്ട്​ പ​റ​യു​ന്നു. അ​നീ​മി​യ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​താ​ണ്​ ശി​ശു​മ​ര​ണ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​ന്‍ കാ​ര​ണം. അ​നീ​മി​യ രോ​ഗ​ത്തി​നെ​തി​രെ വ്യാ​പ​ക ബോ​ധ​വ​ത്ക​ര​ണം ഉ​ള്‍​പ്പെ​ടെ ബ​ഹു​ത​ല പ്ര​വ​ര്‍​ത്ത​നം അ​നി​വാ​ര്യ​മാ​ണ്. ഇൗ ​രോ​ഗ​ത്തി​ന് ലോ​ക​ത്തെ​വി​ടെ​യും മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​ത്ത​തി​നാ​ല്‍ ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ മാ​ത്ര​മെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്ന്​ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. കു​ട്ടി​ക​ള്‍ക്കു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ള്‍ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം.

പ്ര​ശ്​​ന​ത്തി​ന്‍റെ ഗൗ​ര​വം പ​രി​ഗ​ണി​ച്ച്‌​ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ വി​ദ​ഗ്​​ധ​ര്‍ അ​ടു​ത്ത​ദി​വ​സം അ​ട്ട​പ്പാ​ടി​യി​ലെ​ത്തും. അ​ട്ട​പ്പാ​ടി​യി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ മേ​ല്‍നോ​ട്ടം വ​ഹി​ക്കാ​ന്‍ നോ​ഡ​ല്‍ ഓ​ഫി​സ​റെ നി​യ​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. പ്ര​ശ്‌​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ മോ​ണി​റ്റ​റി​ങ്​ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കും. അ​തേ​സ​മ​യം അ​ട്ട​പ്പാ​ടി​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​ത്തി​നി​ടെ ആ​ദി​വാ​സി​ക​ള്‍​ക്കാ​യി വ​ക​യി​രു​ത്തി​യ ഫ​ണ്ടു​ക​ള്‍ വ​ലി​യ അ​ള​വി​ല്‍ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​ര്‍​ന്നു. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ആ​ദി​വാ​സി​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച ഫ​ണ്ടു​ക​ളാ​ണ്​ വ​കമാ​റ്റി​യ​ത്.

192 ഊ​രു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സാ​മൂ​ഹി​ക അ​ടു​ക്ക​ള നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് 110 ഊ​രു​ക​ളി​ല്‍ മാ​ത്ര​മാ​ണ്. ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​നാ​യു​ണ്ടാ​ക്കി​യ താ​ല്‍​ക്കാ​ലി​ക ഷെ​ഡു​ക​ള്‍ മ​ഴ​യി​ല്‍ ന​ശി​ച്ചു​പോ​യെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​ര്‍ പ​ദ്ധ​തി മു​ട​ങ്ങി​യ​തി​നാ​ല്‍ പ​ട്ടി​ണി​യി​ലാ​യി. അം​ഗ​ന്‍​വാ​ടി​ക​ളി​ല്‍ ന​ട​ത്തു​ന്ന പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​വും ഏ​റെ നാ​ളു​ക​ള്‍ ത​ട​സ്സ​പ്പെ​ട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...