പോടാ പുല്ലേ …. സസ്‌പെന്‍ഷനിലായിട്ടും എസ്.ഐയുടെ മുറുമുറുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോടാ പുല്ലേ… സസ്‌പെന്‍ഷനിലായ എസ്.ഐയുടെ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് വിവാദമാകുന്നു. യുവാവിനു ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ കേസെടുക്കാതെ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷനിലായത്. സസ്പെന്‍ഷനിലായ മംഗലപുരം എസ്‌ഐ വി.തുളസീധരന്‍ നായര്‍ തള്ളവിരലുയര്‍ത്തി നില്‍ക്കുന്ന ചിത്രത്തിനു താഴെ ‘പോടാ പുല്ലേ’ എന്നെഴുതിയതാണു ചര്‍ച്ചയായത്. എസ്‌ഐയെ സസ്പെന്‍ഡ് ചെയ്തത് ശനിയാഴ്ചയാണ്. അന്നു രാത്രി എട്ടരയ്ക്കാണു സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്.

കണിയാപുരം പുത്തന്‍തോപ്പ് ചിറയ്ക്കല്‍ ആസിയ മന്‍സിലില്‍ എച്ച്‌.അനസി (25) നാണു നടുറോഡില്‍ ക്രൂരമര്‍ദനമേറ്റത്. പരാതി സ്വീകരിക്കാന്‍ എസ്‌ഐ വിസമ്മതിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി ഫൈസലി‍നെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിടുകയും ചെയ്തിരുന്നു. മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് തിരുവനന്തപുരം മേഖല ഡിഐജി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ സ്റ്റേഷനില്‍ നേരിട്ടെത്തി അന്വേഷിച്ചാണു നടപടി എടുത്തത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും ഡിഐജി നിര്‍ദേശിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു

0
ദോഹ: വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു. നാലു ലക്ഷത്തിലേറെ വിദ്യാർഥികളാണ്...

നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണം ; വിശദീകരണവുമായി സിപിഎം

0
കണ്ണൂർ: ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണത്തിൽ...

തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

ഹല്‍ദ്വാനിയിലെ ശുദ്ധികലശത്തിനെതിരായ വിമര്‍ശനം ; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

0
ഡെറാഡൂണ്‍: ഹല്‍‌ദ്വാനിയിലെ ശുദ്ധികലശത്തെ വിമർശിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചും...