ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,285 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടര മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,13,08,846 ആയി.
24 മണിക്കൂറിനിടെ കോവിഡ് മൂലം 117 പേര് കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,58,306 ആയി. നിലവില്‍ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,97,237 ആണ്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 1,09,53,303 ആയി. 24 മണിക്കൂറിനിടെ 15,157 പേര് രോഗമുക്തി നേടി. പുതിയ രോഗികളില്‍ 80ലധികം ശതമാനവും കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം.