ആശ്വാസ തീരത്തേയ്ക്ക് … രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡിന്റെ രണ്ടാം തംരഗത്തില്‍ നിന്നും രാജ്യം പുറത്തുകടക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസാണ് കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത്. ഇന്നലെ 42,640 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 1,167 മരണങ്ങളാണുണ്ടായത്. രാജ്യത്ത് ഒരു സംസ്ഥാനത്തും ഇന്നലെ പതിനായിരത്തിന് മുകളില്‍ കേസുകളില്ല. കേസുകള്‍ക്കൊപ്പം മരണ നിരക്കും കുറഞ്ഞത് വലിയ ആശ്വാസമാണ്.

രാജ്യത്തെ രോഗമുക്തി 96.49 ശതമാനത്തിലെത്തി. ടെസ്റ്റ് പോസറ്റിവിറ്റി 3.21 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് 2,99,77,861 കേസുകളും 3,89,302 മരണങ്ങളുമുണ്ടായി. ആകെ രോഗികളില്‍ 2,89,26,038 പേര്‍ രോഗമുക്തി കൈവരിച്ചു. 6,62,521 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ 6270, കേരളത്തില്‍ 7449, കര്‍ണാടകയില്‍ 4867, തമിഴ്‌നാട്ടില്‍ 7427 കേസുകളാണ് ഇന്നലെയുണ്ടായത്. മഹാരാഷ്ട്രയില്‍ 352, കേരളത്തില്‍ 94, കര്‍ണാടകയില്‍ 142, തമിഴ്‌നാട്ടില്‍ 189 മരണങ്ങള്‍ ഇന്നലെയുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...