24 മണിക്കൂറിടെ രാജ്യത്ത് 41,195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 490 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 490 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ 46-ാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസ് 50,000ത്തിന് താഴെ റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്തുടനീളം 3,20,77,706 പേർക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. ഇതിൽ 3,12,60,050 പേരും ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 39,069 പേർ രോഗമുക്തി നേടി. 97.45 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

3,87,987 പേരാണ് നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ തുടരുന്നത്. 4,29,669 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു. രാജ്യത്തുടനീളം 52 കോടിയിലേറെ ഡോസ് കോവിഡ് വാക്സിൻ ഇതുവരെ വിതരണം ചെയ്തു.കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച പുതിയ കേസുകളിൽ പകുതിയും റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...