രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായ അവസ്ഥിലേക്ക് ; 24 മണിക്കൂറിനിടെ 50,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായ അവസ്ഥിലേക്ക്. ഇതുവരെ 1,855,331. പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 5,79,257 പേര്‍ ചികിത്സയിലുണ്ട്. 38,969 മരണമാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 4,50 ,196 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ സംസ്ഥാനത്ത് 251,738 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 4,241 ആയി.മൂന്നാം സ്ഥാനത്ത് ആന്ധ്രാപ്രദേശാണ്. രോഗം സ്ഥിരീകരിച്ചവര്‍ 1,66,586 . 24 മണിക്കൂറിനിടെ 7,822 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.കര്‍ണാടകയിലും സ്ഥിതി രൂക്ഷമാണ്. 1,39,571 പേര്‍ക്കാണ് ഇതുവരെ രോഗം. ആകെ മരണങ്ങള്‍ 2500 ആയി. ബംഗളൂരുവില്‍ മാത്രം കൊവിഡ് കേസുകള്‍ 60,000 ആയി. ദില്ലിയല്‍ 136,716 പേർക്കാണ് രോഗം.ഇന്നലെ 850 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

കര്‍ണാടകത്തില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കും മകള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംദ് ചൗഹാന്‍ എന്നിവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം തമിഴ്നാടില്‍ സ്വാതന്ത്ര്യ ദിനത്തില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു.

അതേസമയം കുടുംബത്തിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്‌ സ്വയം നിരീക്ഷണത്തില്‍ പോയി.കൊവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും ബിപ്ലവ് ദേവ് ട്വിറ്ററിലൂടെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...