കോവിഡ് : ആശങ്കയായി എറണാകുളം മാര്‍ക്കറ്റ് ; കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം മാർക്കറ്റിൽ നിന്നുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്നതിൽ ആശങ്ക. ഇതോടെ പരിശോധനകൾ കർശനമാക്കുകയാണ് ജില്ലാഭരണകൂടം. പൊതുജനം അനാവശ്യമായി മാർക്കറ്റുകളിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

മാർക്കറ്റിൽ നിന്നും കൂടുതൽ പേരുടെ സാമ്പിൾ പരിശോധന നടത്താനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. മൊബൈൽ മെഡിക്കൽ ടീം എറണാകുളം മാർക്കറ്റിൽ ജോലി ചെയ്യുന്ന 83 പേരുടെ സാമ്പിൾ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ളവരെ ഇതിനകം തന്നെ നിരീക്ഷണത്തിലാക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ ബാങ്കുകൾ ഉൾപ്പെടെ അടച്ചിടാനും നിർദ്ദേശമുണ്ട്. കൊവിഡ് നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന കർശനമാക്കുകയാണ് ജില്ലാ ഭരണകൂടം.

അനാവശ്യമായി പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യവകുപ്പിനെ കൃത്യസമയത്ത് വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ബസുകൾ, ടാക്സി കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവ ഓടിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാഭരണകൂടം വ്യക്തമാക്കി. വാഹനങ്ങൾ എല്ലാ ദിവസവും അണുവിമുക്തമാക്കണം. വാഹനങ്ങളിൽ ഡ്രൈവർമാരെയും യാത്രക്കാരെയും വേർതിരിക്കുന്ന കംപാർട്ട്മെന്റ് 15 ദിവസത്തിനകം സ്ഥാപിക്കണമെന്നും അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...