കോന്നി : കൊവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കോന്നി പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സമ്പർക്ക വ്യാപനത്തിന്റെ തോത് വളരെയധികം വർധിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനാൽ കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അനധികൃത മത്സ്യവ്യാപാരം, പച്ചക്കറി – പഴം വ്യാപാരങ്ങൾ, വഴിയോര കച്ചവടങ്ങൾ തുടങ്ങിയവ കർശനമായി നിരോധിച്ചുവെന്ന് കോന്നി ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ വാഹനങ്ങളിൽ കച്ചവടം ചെയ്യുന്ന അനധികൃത കച്ചവടക്കാരിൽ നിന്ന് പൊതുജനങ്ങൾ സാധനം വാങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. കൂടാതെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കോന്നി നാരായണപുരം ചന്തയിലെ മത്സ്യ വ്യാപാരം പൂർണ്ണമായി നിർത്തിവെച്ചിട്ടുമുണ്ട്.
കോന്നിയിൽ പഞ്ചായത്തില്‍ വഴിയോര കച്ചവടവും വാഹനങ്ങളിലുള്ള കച്ചവടവും നിരോധിച്ചു ; നാരായണപുരം മത്സ്യചന്ത അടച്ചു
RECENT NEWS
Advertisment