ഡല്‍ഹി : ഇന്ത്യയിലെ കോവിഡ് മുക്തമായ ജില്ലകളുടെ വിശദ വിവരങ്ങള്‍ പുറത്തു വിട്ടു. 283 ജില്ലകളാണ് കൊവിഡ് മുക്തമായത്. 64 ജില്ലകളില്‍ കഴിഞ്ഞ ഏഴ് ദിവസമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 48 ജില്ലകളില്‍ 14 ദിവസമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രോഗവിമുക്തി നേടുന്നവരുടെ എണ്ണം 21.9 ശതമാനമായിട്ടുണ്ട്. 33 ജില്ലകളില്‍ 21 ദിവസമായും 18 ജില്ലകളില്‍ 28 ദിവസമായും കൊവിഡ് കേസുകളൊന്നും ഇല്ല. രാജ്യത്ത് ആകെ ഉള്ളത് 736 ജില്ലകളാണ്. അതേസമയം രാജ്യത്തെ മറ്റ് പ്രദേശങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വന്‍വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസിലെ ഗാര്‍ഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി എയിംസിലെ നഴ്‌സിനും രണ്ട് കുട്ടികള്‍ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് പിടിപെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബദറുദിന്‍ ഷെയ്ഖ് മരിച്ചു. രാജ്യത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 26,917 ആയി. ഇതുവരെ 826 പേര്‍ മരിച്ചു.