പരിശോധനയില്‍ പിഴവുകളുണ്ടോ ? ; കോവിഡ്​ നെഗറ്റീവായിട്ടും ആശുപത്രിയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: കോവിഡ്​ നെഗറ്റീവായിട്ടും അതിഗുരുതരാവസ്​ഥയിൽ മെഡിക്കൽ കോളെജാശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ്​ മരിച്ചു. നന്മണ്ട കൂളിപ്പൊയിൽ ചെറുവലത്ത്​ രാമൻകുട്ടിയുടെ മകൻ സജിലേഷാണ് (33)​ മരിച്ചത്​. ദിവസങ്ങളായി ചികിത്സയോട്​ പ്രതികരിക്കാതെ അതി ഗുരുതരാവസ്​ഥയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുകയായിരുന്നു.

ചുമയും ശ്വാസതടസ്സവുമായി ജൂൺ 20നാണ്​ യുവാവ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അഡ്​മിറ്റായത്​. ബാംഗ്ലൂർ യാത്രാപശ്ചാത്തലമുള്ള യുവാവിന്​ കോവിഡ്​ പരിശോധന പോസിറ്റീവാകുകയും കോവിഡുമായി ബന്ധപ്പെട്ട ന്യൂമോണിയ തിരിച്ചറിയുകയും ചെയ്​തു. ശ്വാസതടസ്സവും കോവിഡും​ കാരണം രോഗപ്രതിരോധ ശേഷിക്ക്​ ഗുരുതരമായി  തകരാറുകൾ സംഭവിച്ചു.

ആദ്യദിവസം തന്നെ രോഗിക്ക്​ പ്ലാസ്​മ തെറാപ്പി നൽകുകയും ചെയ്​തു. എന്നാൽ ദിവസം കഴിയുംതോറും രോഗിയുടെ ആരോഗ്യ സ്​ഥിതി മോശമാവുകയും മരുന്നുകളോടും ചികിത്സയോടും പ്രതികരണം കുറയുകയുമാണുണ്ടായത്​. ​ഇദ്ദേഹത്തി​​ന്റെ  സഹോദരന്​ ജൂൺ 17ന്​ രോഗം സ്​ഥിരീകരിച്ചിരുന്നു. ജൂലൈ ആറിന്​ ഇ​ദ്ദേഹത്തി​​ന്റെ രണ്ട്​ കോവിഡ്​ പരിശോധനകൾ നെഗറ്റീവായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....