പത്തനംതിട്ട നഗരസഭയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏഴു ദിവസത്തേക്ക് കൂടി നീട്ടി ; ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭാ പ്രദേശത്തെ എല്ലാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ജൂലൈ 15 മുതല്‍ ഏഴു ദിവസത്തേക്കു കൂടി നീട്ടി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. കണ്ടെയ്ന്‍മെന്റ് സോണ്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പത്തനംതിട്ട നഗരസഭാ പ്രദേശത്തുള്ളവര്‍ പാലിക്കണം. കഴിഞ്ഞ ഏഴു ദിവസത്തിനിടെ പത്തനംതിട്ട നഗരസഭ പ്രദേശത്ത് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരുടെ എണ്ണം 51 ആവുകയും ഇവരുടെ പ്രാഥമിക സമ്പര്‍ക്കം 700 പേരില്‍ കൂടുതലാകുകയും ചെയ്ത സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏഴു ദിവസത്തേക്കു കൂടി നീട്ടി ഉത്തരവായത്.

പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍
പുതിയത് –  പന്തളം നഗരസഭയിലെ വാര്‍ഡ് 31, 32. തിരുവല്ല നഗരസഭയിലെ വാര്‍ഡ് 19, 20. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, അഞ്ച്. ഈ സ്ഥലങ്ങളില്‍ ജൂലൈ 13 മുതല്‍ ഏഴു ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ശിപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

നേരത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളവ – പത്തനംതിട്ട നഗരസഭ -എല്ലാ വാര്‍ഡുകളും(ജൂലൈ 15 മുതല്‍ ഏഴു ദിവസത്തേക്കു കൂടി നീട്ടി). തിരുവല്ല നഗരസഭ- 28, 33 വാര്‍ഡുകള്‍. കുളനട ഗ്രാമപഞ്ചായത്ത്- വാര്‍ഡ് 14. റാന്നി ഗ്രാമപഞ്ചായത്ത് -ഒന്ന്, രണ്ട് വാര്‍ഡുകള്‍. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 13. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്- മൂന്ന്, 11 വാര്‍ഡുകള്‍. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് രണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...