കൊവിഡ് നിരീക്ഷണത്തിലായിരുന്ന രണ്ട് രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന രണ്ട് രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ യുവമോര്‍ച്ച, യുത്ത് കോണ്‍ഗ്രസ് സംഘടനകളുടെ പ്രതിഷേധം. പ്രതിഷേധവുമായി ആദ്യമെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കവെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സമരക്കാരെ പോലീസ് അനുനയിപ്പിക്കുന്നതിനിടെ രണ്ടുപേര്‍ സെക്രട്ടറിയറ്റിന്റെ വളപ്പിലേക്ക് ചാടിക്കയറി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഇതിന് പിന്നാലെ കെ.എസ്. ശബരീനാഥന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തി. ഇവര്‍ക്ക് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതില്‍ പ്രകോപിതരാവുകയും പോലീസിന് നേരെ കയര്‍ക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...