മലപ്പുറം : കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു. തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റെയ്ന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അന്നാര സ്വദേശി അന്‍വറാണ് മരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാള്‍ കഴിഞ്ഞ 10 ദിവസമായി ക്വാറന്റെയ്ന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു.
യുഎയില്‍ നിന്നാണ് ഇയാള്‍ സ്വദേശത്തേക്ക് തിരിച്ചെത്തിയത്. പ്രമേഹം കുറഞ്ഞതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊറോണ പരിശോധയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.