കാസര്‍ഗോഡ് : തമിഴ്‌നാട്ടില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ആയുര്‍വ്വേദ വൈദ്യര്‍ മരിച്ചു. ആയുര്‍വ്വേദ ചികിത്സാ രംഗത്ത് ദീര്‍ഘകാലത്തെ പരിചയ സമ്പത്തുള്ള തളങ്കര ഗസാലി നഗറിലെ രാമചന്ദ്രന്‍ വൈദ്യര്‍ (76) ആണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ രാമചന്ദ്രന്‍ വൈദ്യരെ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രി ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈദ്യരുടെ സ്രവം കോവിഡ് പരിശോധനയ്ക്കയക്കും. പരേതനായ ശങ്കരന്‍ വൈദ്യരുടെ മകനാണ്. ഭാര്യ: സ്നേഹശീല. രാമകുമാരന്‍, രമണി, രുഗ്മിണി, ശാന്തകുമാരി എന്നിവര്‍ സഹോദരങ്ങളാണ്.
ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ആയുര്‍വ്വേദ വൈദ്യര്‍ മരണപ്പെട്ടു
RECENT NEWS
Advertisment