കോവിഡ് ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് ആശങ്ക വേണ്ട : ഡിഎംഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കിടത്തിചികിത്സ വേണ്ടി വരുന്ന രോഗികള്‍ക്കായി ആവശ്യാനുസരണം ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഐസിയുകള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ആശങ്ക വേണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി പറഞ്ഞു. ജനറല്‍ ആശുപത്രി പത്തനംതിട്ട, അടൂര്‍, ജില്ലാ ആശുപത്രി കോഴഞ്ചേരി, താലൂക്ക് ആസ്ഥാന ആശുപത്രി തിരുവല്ല എന്നിവയാണ് സര്‍ക്കാര്‍ മേഖലയിലുള്ള കോവിഡ് ആശുപത്രികള്‍. ഇവിടങ്ങളില്‍ ആകെ 128 കിടക്കകള്‍ ആണ് ഉള്ളത്. ഇതില്‍ 43 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. സിഎഫ്എല്‍ടിസി റാന്നി പെരുനാട്, സിഎസ്എല്‍ടിസി പന്തളം എന്നിവിടങ്ങളിലായി 480 കിടക്കകള്‍ ഉണ്ട്. ഇതില്‍ 386 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.

47 വെന്റിലേറ്ററുകളാണ് സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് രോഗികള്‍ക്കായി നിലവില്‍ മാറ്റിവച്ചിട്ടുള്ളത്. ഇവിടെ രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ ആവശ്യാനുസരണം രോഗികള്‍ക്ക് നല്‍കാന്‍ കഴിയും. 48 ഐസിയു കിടക്കകള്‍ ലഭ്യമായിട്ടുള്ളതില്‍ 10 എണ്ണത്തില്‍ മാത്രമാണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ളവ ഒഴിഞ്ഞു കിടക്കുകയാണ്. 134 സെന്‍ട്രല്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടഡ് ബെഡുകള്‍ ലഭ്യമായിട്ടുള്ളതില്‍ 125 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുള്ള 807 കിടക്കകളില്‍ 456 എണ്ണവും 56 വെന്റിലേറ്ററുകളില്‍ 40 എണ്ണവും 133 ഐസിയു ബെഡുകളില്‍ 112 എണ്ണവും 322 ഓക്‌സിജന്‍ സപ്പോര്‍ട്ടഡ് ബെഡുകളില്‍ 240 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും നിലവില്‍ ജില്ലയില്‍ ക്ഷാമമില്ല.

അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ മറക്കരുത്
ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ഡിഎംഒ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി പറഞ്ഞു. ശരിയായി മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ കൈകള്‍ അണുവിമുക്തമാക്കുക, സുരക്ഷിത അകലം പാലിക്കുക എന്നിവ ജീവിത ശൈലിയുടെ ഭാഗമായി മാറണം. കോവിഡിന്റെ ഏതു വേരിയന്റിനെതിരേയും ഈ ലളിതമായ പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...