ആലുവ ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ മുറിയില്‍ നിന്നും കൊവിഡ് രോഗി ഇറങ്ങി ഓടി

For full experience, Download our mobile application:
Get it on Google Play

ആലുവ : കൊവിഡ് ബാധിച്ച്‌ നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങി ഓടിയത് പരിഭ്രാന്തി പരത്തി. കീഴ്മാട് സ്വദേശി റഫേല്‍ ആണ് ഒരു മണിക്കൂറോളം രോഗികളെയും ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്.

കൊവിഡ് ബാധയെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്നങ്ങള്‍ മൂലം വീട്ടില്‍ അക്രമാസക്തനായതിനെ തുടര്‍ന്ന് റഫേലിനെ പോലീസ് സഹായത്തോടെ വീട്ടുകാര്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ ഇറങ്ങി ഓടിയ ഇയാള്‍ കൊവിഡ് ബാധിതനാണെന്നറിഞ്ഞതോടെ രോഗികളും കൂട്ടിരിപ്പുകാരും ഓടി മാറി.

ഡോക്ടര്‍മാരും വീട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പോലീസും പി.പി.ഇ കിറ്റണിഞ്ഞ ജീവനക്കാരും ചേര്‍ന്ന് കീഴടക്കി തൃശൂര്‍ മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.
കൊവിഡ് രണ്ടാം തരംഗത്തില്‍ മരണങ്ങള്‍ വര്‍ധിച്ചതോടെ രോഗികള്‍ക്ക് ചികിത്സയോടൊപ്പം കൗണ്‍സലിംഗും നല്‍കേണ്ട സ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...