നിരണത്ത് ഗുണ്ടാ സംഘം ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ലയില്‍ ഗുണ്ടാ വിളയാട്ടം. നിരണം മുണ്ടനാരിയില്‍ ഗുണ്ടാ സംഘം ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി. മുണ്ടനാരി മണ്ണന്താനത്ത് വീട്ടില്‍ രഘുവിനാണ് വെട്ടേറ്റത്. വീടിന്റെ മുന്‍വാതില്‍ വെട്ടിപ്പൊളിച്ച സംഘം രഘുവിനെ മാരകായുധം ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. ഗുണ്ടാ സംഘം രഘുവിന്റെ വീടും ആക്രമിച്ചു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തില്‍ വലതു കൈയ്ക്ക് പരിക്കേറ്റ രഘുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരണം സ്വദേശികളായ സജി, സജിത്ത് എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നതായി പുളിക്കീഴ് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്കയുമായുള്ള സമാധാന ധാരണ അവസാനിപ്പിക്കണം ; ഇറാനിലെ 180 എംപിമാർ പരസ്യമായി രംഗത്ത്

0
ടെഹ്റാൻ : അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ...

ബഹിരാകാശത്ത് ചരിത്രമെഴുതി മലയാളി തിളക്കം ; ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ

0
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ....

ചില്ലറയില്ല ; ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

0
ബെംഗളൂരു : ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ...

ഷെഹനയുടെ മരണം ആത്മഹത്യ ; ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും

0
പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന്...