തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന രോഗി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ വീണ്ടും ആത്മഹത്യ. കോവിഡ് നിരീക്ഷണത്തിലിരുന്ന രോഗിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം വയലാ സ്വദേശി നാസുറിദ്ദീനാണ് ആത്മഹത്യ ചെയ്തത്. ഇയാളെ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി കോവിഡ് നിരീക്ഷണത്തിലാക്കിയിരുന്നു.

ഇന്നു രാവിലെ ദിവസേനയുള്ള പരിശോധനകള്‍ക്കായി മുറിയിലെത്തിയ നഴ്സാണ് നാസുറിദ്ദീനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു.

മരത്തില്‍നിന്ന് വീണു ദേഹമാസകലം പൊട്ടലുമായാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇയാളെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു.

നേരത്തെ രണ്ടുപേര്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് മൂന്നാമത് ഒരു ആത്മഹത്യ കൂടി നടന്നിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...