അധികൃതരുടെ അനാസ്ഥ : കോവിഡ് രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരബാദ് : കോവിഡ് രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലാ ആശുപത്രിയിലാണ്  സംഭവം. 70 കാരനാണ് മരിച്ചത്. ജൂലായ് 22നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥീരികരിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നു. ഉറങ്ങുന്നതിനിടെയാണ് രോഗി കട്ടില്‍ നിന്ന് താഴെ വീണത്. വീഴ്ചയ്ക്കിടെ ഓക്‌സിജന്‍ ബന്ധം നഷ്ടമായതാണ് മരണത്തിന് കാരണം.

രോഗി താഴെ വീണ ഉടന്‍ തന്നെ മറ്റ് രോഗികള്‍ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും ആരും വന്നു നോക്കാന്‍ തയ്യാറായില്ലെന്നും ശ്വാസം മുട്ടിയാണ് ഇയാള്‍ മരിച്ചതെന്നും മറ്റ് രോഗികള്‍ പറയുന്നു. ആശുപത്രിയില്‍ ഉള്ളവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥ വ്യക്തമാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...