മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ലു​ങ്കി​ന​ടി​യി​ല്‍ ; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ലു​ങ്കി​ന​ടി​യി​ല്‍. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. സം​ക്രാ​ന്തി കൂട്ടുങ്കല്‍ പറമ്പില്‍ ശ്രീ​കു​മാ​റാ​ണ്​ (62) മ​രി​ച്ച​ത്.

ഏ​പ്രി​ല്‍ 28നാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ലെ നാ​ലാം​ നി​ല​യി​ലു​ള്ള കോ​വി​ഡ് വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഈ ​വാ​ര്‍​ഡി​ല്‍ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ രോ​ഗി​ക​ള്‍​ക്ക് ഫോ​ണ്‍ അനുവ​ദി​ക്കാ​റു​ണ്ട്. ര​ണ്ടാ​ഴ്ച പി​ന്നി​ട്ട​പ്പോ​ള്‍ ശ്രീ​കു​മാ​റി​ന്റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​കു​ക​യും വെന്‍റി​ലേ​റ്റ​റി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്തു.

ഇ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചി​രു​ന്ന 13,000 രൂ​പ വി​ല​യു​ള്ള സ്മാ​ര്‍​ട്ട്​ ഫോ​ണ്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീവനക്കാരിലാരോ വാ​ങ്ങി​വെ​ച്ചു. 17ന് ​ശ്രീ​കു​മാ​ര്‍ മ​രി​ച്ചു. 18ന് ​രാ​വി​ലെ​യാ​ണ് ബ​ന്ധു​ക്ക​ള്‍ ഫോ​ണ്‍ അന്വേഷി​ക്കു​ന്ന​ത്. വാ​ര്‍​ഡി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ള്‍ അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

ഫോ​ണി​ലേ​ക്ക്​ വി​ളി​ച്ച​പ്പോ​ള്‍ ക​ള​ഞ്ഞു ​കി​ട്ടി​യ​താ​ണെ​ന്ന്​ മ​റു​പ​ടി ല​ഭി​ച്ചു. ക​ലു​ങ്കി​ന്റെ അടിയില്‍ തോ​ട്ടി​ല്‍ ചെളിയി​ല്‍ പു​ത​ഞ്ഞാ​ണ് കി​ട​ന്നി​രു​ന്ന​തെ​ന്നും ഇ​വ​ര്‍ അ​റി​യി​ച്ചു. വീ​ട്ടി​ല്‍ വ​രാ​മെ​ങ്കി​ല്‍ മ​ട​ക്കി​ന​ല്‍​കാ​മെ​ന്ന്​ പറഞ്ഞ​ത​നു​സ​രി​ച്ച്‌​ ശ്രീ​കു​മാ​റി​ന്റെ  ബ​ന്ധു​ക്ക​ള്‍ ഈ ​വീ​ട്ടി​ലെ​ത്തി ഫോ​ണ്‍ കൈ​പ്പ​റ്റി​യ​ശേ​ഷം ആ​ശു​പ​ത്രി സൂപ്ര​ണ്ടി​ന് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...