കൊവിഡ് ചികിത്സയിലിരിക്കെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി സന്നദ്ധ പ്രവര്‍ത്തക സുഹൃത്ത് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് ചികിത്സയിലിരിക്കെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി സന്നദ്ധ പ്രവര്‍ത്തക സുഹൃത്ത് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. തിരുവനന്തപുരത്ത് കൊവിഡ് സന്നദ്ധ പ്രവര്‍ത്തകനായിരുന്ന മഹേഷ് പരമേശ്വരനെതിരെയാണ് സുഹൃത്തായ യുവതി പരാതി നല്‍കിയത്. സംഭവത്തില്‍ മഹേഷ് പരമേശ്വരനെതിരെ പോലീസ് കേസെടുത്തു.

കൊവിഡ് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ വീട്ടിലെത്തി മഹേഷ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം മഹേഷ് ജാതി അധിക്ഷേപം നടത്തി പിന്മാറിയെന്നും പരാതിയില്‍ ആരോപിക്കുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മഹേഷിനൊപ്പം സഹകരിച്ച സുഹൃത്താണ് പീഡന പരാതി നല്‍കിയത്.

ഏപ്രില്‍ മാസം പിതാവിനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛന് ആശുപത്രിയിലേക്ക് വേണ്ട സാധനങ്ങള്‍ എടുക്കാന്‍ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെക്കുള്ള യാത്രയില്‍ തനിക്കൊപ്പം മഹേഷും കൂടി. വീട്ടിലെത്തിയതിനു പിന്നാലെ ബലാല്‍സംഗം ചെയ്തുവെന്നുമാണ് പരാതി. ബലാല്‍സംഗത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച തന്നെ വിവാഹ വാഗ്ദാനം നല്‍കി പിന്തിരിപ്പിച്ചു. അച്ഛനോടും തന്നെ വിവാഹം ചെയ്യാനുള്ള സന്നദ്ധതയറിച്ചിരുന്നു.

എന്നാല്‍ തന്റെ അച്ഛന്‍ മരിച്ചതിന് പിന്നാലെ മഹേഷ് പിന്മാറിയെന്നാണ് ആരോപണം. വിവാഹിതനാണെന്ന് വെളിപ്പെടുത്തി, പട്ടിക ജാതിക്കാരിയായ തന്നോട് ജാതി അധിക്ഷേപം നടത്തിയെന്നും പാപ്പനംകോട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു. കരമന പൊലീസ് മഹേഷിനെതിരെ കേസെടുത്തിട്ടുണ്ട്. ജാതി അധിക്ഷേപം കൂടി ഉള്‍പ്പെട്ടതിനാല്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...