കോവിഡ് രോഗികൾക്ക് ഓക്സിജൻ അടക്കം സൗജന്യ ചികിത്സയുമായി സ്വകാര്യ ആശുപത്രി

For full experience, Download our mobile application:
Get it on Google Play

പാറശാല : കോവിഡ് ബാധിതരിൽ നിന്ന് അമിത നിരക്ക് ഈടാക്കി എന്ന വാർത്തകൾക്കിടയിൽ നിർധനർക്ക് ഓക്സിജൻ അടക്കം സൗജന്യ ചികിത്സ ഒരുക്കി ഒരു സ്വകാര്യ ആശുപത്രി. പാറശാല പവതിയാൻവിളയിൽ പ്രവർത്തിക്കുന്ന സരസ്വതി ആശുപത്രി ആണ് കോവിഡ് ബാധിതർക്ക് കൈത്താങ്ങായി സൗജന്യ ചികിത്സ നൽകുന്നത്. അടിയന്തര ചികിത്സ വേണ്ട ബി, സി വിഭാഗത്തിൽപ്പെട്ട രോഗികൾക്കാണ് ഫീൽഡ് ആശുപത്രി എന്ന പേരിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ പ്രവേശനം.

മരുന്ന്, ഭക്ഷണം, ചികിത്സ തുടങ്ങിയവ പൂർണമായും സൗജന്യമാണ്. ആറു ഒ‍ാക്സിജൻ കിടക്കകൾ അടക്കം 20 പേർക്ക് ഒരേ സമയം ചികിത്സ നൽകാൻ സംവിധാനം ഉണ്ട്. ബിപിഎൽ, എപിഎൽ വിഭാഗത്തിലെ വരുമാനം കുറഞ്ഞവർക്കാണ് പ്രവേശനത്തിന് അർഹത. എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്, റവന്യു അധികൃതർ എന്നിവരുടെ സാക്ഷ്യപത്രം ആവശ്യമാണ്. കോവിഡ് സെന്ററിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് സൗജന്യ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...