കണ്ണൂരില്‍ കോവിഡ് ബാധിതനായ പോക്സോ കേസ് പ്രതി വീണ്ടും തടവുചാടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരില്‍ കോവിഡ് ബാധിതനായ പോക്സോ കേസ് പ്രതി വീണ്ടും തടവുചാടി. കാസര്‍കോട് കൂളിക്കുന്ന് സ്വദേശിയായ റംസാന്‍ സൈനുദ്ദീന്‍ (22) ആണ് രക്ഷപ്പെട്ടത്. രണ്ടാമത് പിടികൂടി നിരീക്ഷണത്തിലാക്കിയപ്പോഴാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ഇയാള്‍ രക്ഷപ്പെട്ടത് കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത്തവണ രക്ഷപ്പെടുമ്പോള്‍ ഇയാള്‍ നീല ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. പ്രതിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ഉടന്‍ അറിയിക്കണമെന്ന് ചക്കരക്കല്‍ പോലീസ് അറിയിച്ചിട്ടുണ്ട്.

ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ലോറി മോഷ്ടിച്ച്‌ കടക്കുന്നതിനിടെ കാസര്‍കോട് വെച്ചാണ് റംസാന്‍ പിടിയിലാകുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു റംസാന്‍. വളപട്ടണം പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസ് പ്രതിയാണ്.

കഴിഞ്ഞ ജൂണില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ഇയാള്‍ തടവ് ചാടിയിരുന്നു. പോക്സോ കേസ് പ്രതിയായ മണിക്കുട്ടന് ഒപ്പമാണ് അന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ കാസര്‍കോട് ചെമ്മനാട് വെച്ച്‌ പിടിയിലായി. അതിന് ശേഷമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...