ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.02 കോടിയോടടുത്തു.മരണം 1.47 ലക്ഷവും കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണവും പ്രതിദിന മരണവും കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം 251 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആറരമാസത്തിന് ശേഷമാണ് പ്രതിദിന മരണം 300ല്‍ കുറയുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം 97 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 95.78 ശതമാനമായി വര്‍ദ്ധിച്ചു.
അതേസമയം രാജ്യത്ത് കോവിഡ് വാക്സിന് ഉടന്‍ അനുമതി ലഭിച്ചേക്കുമെന്ന് സൂചന. ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയും മരുന്ന് നിര്‍മാതാക്കളായ ആസ്ട്ര സെനിക്കയും ചേര്‍ന്ന് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സിനാണ് അനുമതി നല്‍കുക. അടുത്തായാഴ്ചയോടെ വാക്സിനുള്ള അനുമതി ലഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.പൂണെയില്‍ നിന്നുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് വാക്സിന് ഇന്ത്യയില്‍ നിര്‍മിക്കുന്നത്.യു.കെയിലെ വിദ്ധസമിതി ഓക്സ്ഫെഡ് യുനിവേഴ്സിറ്റിയുടെ വാക്സിന് അംഗീകാരം നല്‍കിയാല്‍ ഉടന്‍ തന്നെ ഇന്ത്യയിലും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.