കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,88,979 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,83,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5050 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 333 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 54,091 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 105 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,675 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 238 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7515 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1305, കൊല്ലം 469, പത്തനംതിട്ട 401, ആലപ്പുഴ 176, കോട്ടയം 816, ഇടുക്കി 524, എറണാകുളം 963, തൃശൂര്‍ 858, പാലക്കാട് 285, മലപ്പുറം 335, കോഴിക്കോട് 667, വയനാട് 253, കണ്ണൂര്‍ 431, കാസര്‍ഗോഡ് 32 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 54,091 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,12,301 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ ടൈഗർ : ശിവസേന വിമത എംപിമാർ സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തായി

0
മുംബൈ : ഉദ്ധവ് താക്കറേയുടെ ശിവസേന (യുബിടി) വിട്ട് ഏക്‌നാഥ് ഷിന്ദേ...

16-കാരിയെ പിന്തുടർന്ന് ശല്യം ചെയ്തു ; പോക്‌സോ കേസിൽ ടെലിവിഷൻ താരം അറസ്റ്റിൽ

0
മുംബൈ : പോക്‌സോ കേസിൽ ടെലിവിഷൻ താരം രോഹിത് ചന്ദേൽ അറസ്റ്റിൽ....

പട്ടികജാതി/പട്ടികവർഗ്ഗ ജനവിഭാഗങ്ങള്‍ക്കായുള്ള വികസന പദ്ധതികള്‍ പരിശോധിക്കാന്‍ മോണിറ്ററിംഗ് കമ്മറ്റി നടന്നു

0
റാന്നി : പട്ടികജാതി/പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികള്‍...

കനകപ്പലത്ത് ‘ഹരിതം അരണ്യകം ജംഗിൾ പാർക്ക്’ സ്ഥാപിക്കണം : മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ വനം...

0
റാന്നി : വെച്ചുച്ചിറ - കനകപ്പലം റോഡരികിലെ വനപ്രദേശത്ത് 'ഹരിതം അരണ്യകം...