ക്യൂ നെറ്റ് – സാമ്പത്തിക തട്ടിപ്പ് ; അഞ്ചലില്‍ നിരവധിപ്പേര്‍ കബളിപ്പിക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍: ക്യൂ നെറ്റ് എന്ന സ്ഥാപനത്തി​ന്റെ പേരില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ അഞ്ചല്‍ മേഖലയിലുള്ള നിരവധിയാളുകള്‍ കബളിപ്പിക്കപ്പെട്ടു. ചാരുംമൂട് ഉമ്പര്‍നാട് മുട്ടത്താന്‍ പറമ്പില്‍ വീട്ടില്‍ സലേഷ് (30) മാവേലിക്കര പോലീസി​ന്റെ പിടിയിലായതോടെയാണ് പരാതിക്കാരുടെ എണ്ണം വര്‍ധിച്ചത്. ക്യൂനെറ്റ്​ മാര്‍ക്കറ്റിങ്​ ബിസിനസില്‍ പങ്കാളിയാക്കാമെന്നും മികച്ച ലാഭം വാഗ്ദാനം നല്‍കിയുമാണ് തട്ടിപ്പു നടത്തിയത്.

ആലഞ്ചേരി, അഞ്ചല്‍, തേവര്‍തോട്ടം, ഇടയം എന്നീ സ്ഥലങ്ങളിലുള്ള ഇരുപത്തിയഞ്ചോളം പേരാണ് പരാതിക്കാരായി എത്തിയത്. ഇരുപത്തി അയ്യായിരം മുതല്‍ ഒരു ലക്ഷം രൂപവരെ പണം നഷ്​ടപ്പെട്ടിട്ടുള്ളവരാണ് ഇവര്‍. കൂടുതല്‍ പരാതികള്‍ക്ക്​ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. അടുത്ത ബന്ധുവി​ന്റെ പരാതിയെത്തുടര്‍ന്നാണ് സലേഷിനെ പോലീസ് അറസ്​റ്റ്​ ചെയ്തത്. ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയതെന്നും സ്ത്രീകളെ ഉപയോഗിച്ചും ഇവര്‍ ഇരകളെ വശത്താക്കിയിരു​ന്നെന്നും പറയപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...