സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ; ഒരാള്‍ മരിച്ചു ; പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.  തൃശൂര്‍ 25,  പാലക്കാട് 13,  മലപ്പുറം 10 ,  കാസര്‍ഗോഡ് 10,  കൊല്ലം 8,  കണ്ണൂര്‍ 7,  പത്തനംതിട്ട 5 ,  കോട്ടയം 2,  എറണാകുളം 2  കോഴിക്കോട് 1.

ഇന്ന് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി പി.കെ. മുഹമ്മദ് ആണ് മരിച്ചത്. അദ്ദേഹത്തിന് ഗുരുതരമായ കരള്‍ രോഗം ബാധിച്ചിരുന്നു. ഇന്നലെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയതാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് 37 പേര്‍. സമ്പര്‍ക്കം മൂലം 14 പേര്‍ക്ക് രോഗം. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂരില്‍ സമ്പര്‍ക്കം മൂലം രോഗം വന്നവരില്‍ 4 പേര്‍ കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികളാണ്. 4 പേര്‍ വെയര്‍ ഹൗസില്‍ ഹെഡ് ലോഡിങ് തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്ര 20, ഡല്‍ഹി- 7. തമിഴ്‌നാട് 4, കര്‍ണാടക 4, ബംഗാള്‍ 1, മധ്യപ്രദേശ്1 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.62 പേര്‍ രോഗമുക്തി നേടി.

ഇന്ന് 5044 സാംപിളുകള്‍ പരിശോധിച്ചു. 2244 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം വന്നു. 1258 പേര്‍ ചികില്‍സയിലുണ്ട്. 218949 പേര്‍ നിരീക്ഷണത്തില്‍. 19022 പേര്‍ ആശുപത്രികളിലുണ്ട്. ഇന്ന് 231 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 103757 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 2873 സാംപിളുകളുടെ പരിശോധന ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വയലന്‍സ് വിഭാഗത്തില്‍ 27118 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 25757 സാംപിളുകള്‍ നെഗറ്റീവ് ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...