കോവിഡ് രോഗികളുടെ എണ്ണം 54 ലക്ഷത്തിലേയ്ക്ക് ; മരണം 3.5 ലക്ഷത്തിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ലോകത്ത് കൊവിഡ് രോഗികളുടെ  എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുന്നു. അതേസമയം രോഗം ബാധിച്ച് 3.43 ലക്ഷം പേര്‍ മരിച്ചിട്ടുണ്ട്. അമേരിക്കയില്‍ മാത്രം 98000 പേര്‍ മരിച്ചു. ന്യൂയോര്‍ക്കിലെ മരണനിരക്ക് താഴ്ന്നത് അമേരിക്കയ്ക്ക് ആശ്വാസമായി.

അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16.6 ലക്ഷം പിന്നിട്ടിരിക്കുകയാണ്. റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം പിന്നിട്ടു. സ്‌പെയിനിലെ വിവിധ നഗരങ്ങളില്‍ നടന്ന ലോക്ക്ഡൗണ്‍ വിരുദ്ധ സമരത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തത് സര്‍ക്കാരിന് പുതിയ തലവേദനയായി.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.25 ലക്ഷം പിന്നിട്ടു. 6654 പേര്‍ക്ക് ഇന്നലെ രോഗം ബാധിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 137 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 3720 ആയി. നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര്‍ കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. മഹാരാഷ്ട്രയില്‍ 2608 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ആകെ രോഗികളുടെ എണ്ണം 47,190 ആയി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...