കോഴിക്കോട് : കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ സ്വമേധയാ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ . ഓരോരുത്തരും അതാത് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തരെ സമീപിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം, വിമാനാപകടത്തില്‍പെട്ടവരുടെ ചികിത്സ ഉറപ്പാക്കുന്നതിനും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നതിനുമുള്ള നടപടികള്‍ തുടരുകയാണെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.