കേരളത്തിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസം നിരീക്ഷണം ; നാളെ മുതൽ കർശനമാക്കുമെന്ന് കർണാടക സർക്കാർ

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു : കേരളത്തിൽ നിന്നെത്തുന്നവർക്ക് ക്വാറൻ്റീൻ നാളെ മുതൽ കർശനമായി നടപ്പാക്കുമെന്ന് കർണാടക സർക്കാർ. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി രാവിലെ ബംഗ്ലൂരുവിൽ എത്തിയവരെ പോകാൻ അനുവദിച്ചു.

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ, തൊഴിലാളികൾ, യാത്രക്കാ‍‍‍ർ എന്നിവർക്കാണ് കർണാടക നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയത്. മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ്, എൻജിനിയറിങ് വിദ്യാർഥികൾക്ക് ക്വാറന്റൈൻ ബാധകമല്ല. എന്നാൽ ആർ ടി പി സി ആർ പരിശോധന ഫലം നിർബന്ധമാണ്. ഇതില്ലെങ്കിൽ ഏഴ് ദിവസം  ക്വാറന്റയിനിൽ കഴിയണം. ഏഴാം ദിവസം നടത്തുന്ന പരിശോന നെ​ഗറ്റീവ് ആയാൽ മാത്രമേ തുടർ യാത്ര അനുവദിക്കൂ.

വിദ്യാർത്ഥികൾക്ക് മാത്രം സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റീൻ അനുവദിക്കും. ജീവനകാർക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാം. സ്ഥാപനങ്ങൾ ഇത് ഉറപ്പ് വരുത്തണം. ഐടി സ്ഥാപനങ്ങൾക്ക് അടക്കം ഇത് ബാധകമാണ്. അടിയന്തിര ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഇളവ് നൽകും. കേര‌ളത്തിലെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...