കോവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഉടന്‍ ജയിലിലേക്ക് മടങ്ങേണ്ട : സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് കാലത്ത് പരോളിള്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി. തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതിനിടെ ജാമ്യം അനുവദിക്കുന്ന സുപ്രീം കോടതി ഉത്തരവുകള്‍ നേരിട്ട് ജയിലുകളില്‍ ഇലക്ട്രോണിക് മാര്‍ഗ്ഗത്തിലൂടെ എത്തിക്കാനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി.

ജയിലുകളില്‍ കോവിഡ് പടരാതിരിക്കാന്‍ പരോള്‍ അപേക്ഷകളില്‍ അടിയന്തിരമായി തീരുമാനമെടുക്കാന്‍ സംസ്ഥാന ഉന്നതാധികാര സമിതികളോട് സുപ്രീം കോടതി മെയ് 7ന് നിര്‍ദേശിച്ചിരുന്നു. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ പരോള്‍ ലഭിച്ചവര്‍ക്ക് വീണ്ടും പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ പരോളില്‍ കഴിയുന്നവരോട് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജയിലുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു.

പലസംസ്ഥാനങ്ങളും വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചത്. ഇതേക്കുറിച്ച് പരിശോധിക്കുന്നതിനാണ് പരള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അഞ്ച് ദിവസത്തിനകം കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

സുപ്രീം കോടതി ജാമ്യം അനുവദിക്കുന്ന കേസുകളില്‍ പോലും ഉത്തരവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തടവുകാരുടെ ജയില്‍ മോചനം വൈകാറുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഇതൊഴിവാക്കുന്നതിനായി ജാമ്യ ഉത്തരവുകള്‍ ഇലക്ട്രോണിക് മാര്‍ഗ്ഗത്തിലൂടെ നേരിട്ട് ജയില്‍ അധികൃതര്‍ക്ക് കൈമാറുന്ന സംവിധാനം ഉടന്‍ നിലവില്‍ വരും. എല്ലാ ജയിലുകളിലും ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ ഉണ്ടോയെന്ന കാര്യം അറിയിക്കാനും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...