കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്‌തത് ; കൊടകര കുഴല്‍പ്പണ കേസില്‍ നിഗൂഢമായ പലതും പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊടകര കുഴല്‍പ്പണ കേസില്‍ നിഗൂഢമായ പലതും പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി. പ്രധാനപ്രതികളെ പിടികൂടാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന് നിരീക്ഷിച്ചു. കുഴല്‍പ്പണത്തിന്‍റെ ഉറവിടം എവിടെ, എന്തിനായി കൊണ്ടുവന്നു തുടങ്ങിയവ കണ്ടെത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

കവര്‍ച്ച പെട്ടെന്ന് നടത്തിയതല്ല. അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇനിയും പണം കണ്ടെത്താനുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫോണ്‍കോള്‍ രേഖകളും മറ്റ് തൊണ്ടി മുതലുകളും കണ്ടെത്താനുണ്ട്.

ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണം വേണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം. കേസില്‍ ബി.ജെ.പി നേതാക്കളെ പ്രതിയാക്കേണ്ടെന്ന അന്വേഷണസംഘത്തിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. കേസില്‍ ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കണമോയെന്ന കാര്യം അന്വേഷണസംഘം പിന്നീട് തീരുമാനിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...