കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വര്‍ധിക്കുന്നത് ആശങ്കാജനകം ; മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കൂടുതലുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

രാജ്യം മൂന്നാം തരംഗത്തിന്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 80 ശതമാനവും ആറ് സംസ്ഥാനങ്ങളിലാണ്. ടെസ്റ്റ്–ട്രാക്ക്–ട്രീറ്റ്–വാക്സിനേറ്റ് സമീപനം സ്വീകരിക്കേണ്ടതുണ്ട്. മൂന്നാം തരംഗത്തെ തടയാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധവേണം. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓര്‍ക്കണം.

മൂന്നാം തരംഗത്തില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ പ്രത്യേക നടപടിയെടുക്കണം. രണ്ടാം തരംഗം നിയന്ത്രണ വിധേയമായി. എന്നാല്‍ കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും മോദി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...