സ്വര്‍ണ്ണക്കടത്ത് ; ടി.പി വധക്കേസ് പ്രതികളെ സംരക്ഷിക്കുന്നത് സര്‍ക്കാര്‍ – മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് കെ.കെ രമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടി.പി വധക്കേസ് പ്രതികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരാണ് പൂര്‍ണ ഉത്തരവാദിയെന്ന് ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ രമ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് വിഷയത്തില്‍ ഉത്തരം പറയേണ്ടത്. പാര്‍ട്ടിക്ക് വേണ്ടിയാണ് ടി.പി വധക്കേസ് പ്രതികള്‍ പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ടാണ് പ്രതികളെ സി.പി.എം സംരക്ഷിക്കുന്നതെന്ന് കെ.കെ രമ വിമര്‍ശിച്ചു.

വിഷയം നിയമസഭയില്‍ ശക്തമായി ഉന്നയിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ടി.പി കേസിലെ പ്രതികളുടെ പരോളുമായി ബന്ധപ്പെട്ട് നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും കെ.കെ രമ പറഞ്ഞു. കോഴിക്കോട് രാമനാട്ടുകരയില്‍ നടന്നതടക്കം സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പരോളിള്‍ കഴിയുന്ന മുഹമ്മദ് ഷാഫിയാണെന്ന് ആരോപണം ഉയരുമ്പോള്‍ പരിശോധിക്കാതെ മൗനം പാലിക്കുകയാണ് സര്‍ക്കാര്‍.

ഷാഫിയുടെ പങ്ക് വെളിവാക്കുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിട്ടും കസ്റ്റംസ് റെയ്ഡും ചോദ്യം ചെയ്യലും ഉണ്ടായിട്ടും തടവുകാര്‍ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചോ എന്ന് ആഭ്യന്തരവകുപ്പ് അന്വേഷിക്കുന്നില്ല. കസ്റ്റംസ് പ്രതി ചേര്‍ത്താല്‍ അപ്പോള്‍ നോക്കാമെന്ന് പോലീസ് പറയുന്നു. എന്നാല്‍ പരോളിലിറങ്ങിയ കുറ്റവാളി നിയമം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് പോലീസാണെന്ന് ജയില്‍ വകുപ്പും കൈ കഴുകുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...