തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമാകും ; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പ്. കേരളത്തിന് അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. മാത്രമല്ല സംസ്ഥാനത്ത് മരണനിരക്ക് ഉയരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയുണ്ടായാല്‍ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ വെല്ലുവിളിയാകും. കോവിഡ് വ്യാപനം കൂടുതലാകാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ വലിയ കുതിച്ചു ചാട്ടത്തിന് സാധ്യതയുണ്ടെന്നും രോഗം കൂടുകയെന്നാല്‍ മരണനിരക്കും കൂടുകയെന്നാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ പ്രായമായവരും കുട്ടികളും വീടുകളില്‍ തന്നെ തുടരണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...