നവജാത ശിശുവിനെ പിതാവ് 1.20 ലക്ഷം രൂപയ്ക്കു വിറ്റു ; പ്രതി ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: നവജാത ശിശുവിനെ പിതാവ് 1.20 ലക്ഷം രൂപയ്ക്കു വിറ്റതായി പരാതി. സേലം ജില്ലയിലെ നെത്തിമേട് ആണ് സംഭവം. രണ്ട് ഇടനിലക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഉര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

നവംബര്‍ പതിനഞ്ച് മുതല്‍ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച്‌ സത്യ എന്ന യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പിതാവ് വിജയ് ഈറോഡ് സ്വദേശി നിഷയ്ക്ക് വിറ്റതായി കണ്ടെത്തി. നിഷയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇടനിലക്കാരിയായ ഗോമതിയെ അറസ്റ്റ് ചെയ്തു.

ആന്ധ്രപ്രദേശിലെ ദമ്പതികളുടെ കൈവശമാണ് കുഞ്ഞിപ്പോള്‍ ഉള്ളത്. തൊട്ടടുത്ത ജില്ലയായ നാമക്കലില്‍ ഒരു വര്‍ഷം മുന്‍പ് സമാന സംഭവം നടന്നിരുന്നു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ വിറ്റ പണം ഉപയോഗിച്ച്‌ വിജയ് ഓട്ടോ വാങ്ങിയിരുന്നു. വിജയ്-സത്യ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട്.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...