ന്യൂഡല്‍ഹി :കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. 2000 രൂപയാണ് പരിശോധനാ തുക. ഏറ്റവും കുറവ് തുക ഉത്തര്‍പ്രദേശിലാണ്. 600 രൂപയാണ് പുതിയ നിരക്ക്. ഡല്‍ഹിക്ക് പിന്നാലെ, ഗുജറാത്ത് സര്‍ക്കാരും തുക വെട്ടിക്കുറച്ചു. നേരത്തെ 1500-2000 രൂപ വരെയാണ് ഗുജറാത്തിലെ സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഗുജറാത്തിലും 600 രൂപയാണ് നിരക്ക്.
കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്ന തുകയുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് ഐസിഎംആര്‍ നേരത്തേ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്ര 980ല്‍ നിന്നും 700 ആയി വെട്ടിക്കുറച്ചു. രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ആര്‍ടിപിസിആര്‍ പരിശോധനാ ഫീസ് ഈടാക്കുന്നതിന് പരിധി നിശ്ചയിച്ചു. എന്നാല്‍, കേരളത്തില്‍ മാത്രമാണ് ഇപ്പോഴും 2000 രൂപയോളം വാങ്ങുന്നത്.