കൊവിഡ് പരിശോധന നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തില്‍ ; കുറവ് തുക ഉത്തര്‍പ്രദേശില്‍

For full experience, Download our mobile application:
Get it on Google Play

 ന്യൂഡല്‍ഹി :കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. 2000 രൂപയാണ് പരിശോധനാ തുക. ഏറ്റവും കുറവ് തുക ഉത്തര്‍പ്രദേശിലാണ്. 600 രൂപയാണ് പുതിയ നിരക്ക്. ഡല്‍ഹിക്ക് പിന്നാലെ, ​ഗുജറാത്ത് സര്‍ക്കാരും തുക വെട്ടിക്കുറച്ചു. നേരത്തെ 1500-2000 രൂപ വരെയാണ് ഗുജറാത്തിലെ സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഗുജറാത്തിലും 600 രൂപയാണ് നിരക്ക്.

കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്ന തുകയുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് ഐസിഎംആര്‍ നേരത്തേ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്ര 980ല്‍ നിന്നും 700 ആയി വെട്ടിക്കുറച്ചു. രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ആര്‍ടിപിസിആര്‍ പരിശോധനാ ഫീസ് ഈടാക്കുന്നതിന് പരിധി നിശ്ചയിച്ചു. എന്നാല്‍, കേരളത്തില്‍ മാത്രമാണ് ഇപ്പോഴും 2000 രൂപയോളം വാങ്ങുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...