സ്വകാര്യ ആശുപത്രിയില്‍ നിന്ന് തെറ്റായ കൊവിഡ് പരിശോധനാ ഫലം നല്‍കിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  സ്വകാര്യ ആശുപത്രിയില്‍ നിന്ന് തെറ്റായ കൊവിഡ് പരിശോധനാ ഫലം നല്‍കിയെന്ന് പരാതി. പുല്ലാട് സ്വദേശി തേജള്‍ ശ്രീവല്‍സനാണ് തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിക്കെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ മാസം 13 നാണ് വിദേശത്തായിരുന്ന തേജള്‍ ശ്രീവല്‍സണ്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഭര്‍ത്താവും മക്കളുമായി ദുബായിലേക്ക് തിരികെ പോകാന്‍ വേണ്ടിയാണ് സെപ്റ്റംബര്‍ ഏഴിന് തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തിയത്.
തേജളിനൊപ്പം ഭര്‍ത്താവിന്റെയും മക്കളുടെയും പരിശോധന നടത്തി. തൊട്ടടുത്ത ദിവസം ഭര്‍ത്താവിന്റെയും മക്കളുടെയും ഫലം നെഗറ്റീവ് എന്ന റിപ്പോര്‍ട്ട് കിട്ടി.

തേജളിന്റെ റിസള്‍ട്ട് കിട്ടാത്തതിനെ തുടര്‍ന്നാണ് വിളിച്ചന്വേഷിച്ചപ്പോഴാണ് പോസിറ്റീവ് എന്ന് അറിയിച്ചത്. റിസള്‍ട്ടില്‍ സംശയം തോന്നിയ തേജള്‍ ഡിഡിആര്‍സിയില്‍ വീണ്ടും പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവ്. രണ്ട് ദിവസത്തിന് ശേഷം ദുബായ് വിമാനത്താവളത്തിലെ പരിശോധന ഫലവും നെഗറ്റീവായെന്ന് തേജള്‍ പറയുന്നു. എന്നാല്‍ പരിശോധനയില്‍ പിഴവ് വന്നിട്ടില്ലെന്നും തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...