സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം തടയാന്‍ പരിശോധന കര്‍ശനമാക്കും : കെ.കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ. റെഡ് സോണുകളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ സംസ്ഥാനത്തേക്ക് വരുന്ന സാഹചര്യത്തിലാണിത്. അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിച്ചാല്‍ സംസ്ഥാനത്തിന് വലിയ തിരിച്ചടിയാകും. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തില്‍ യാത്ര ചെയ്ത് കേരളത്തിലെത്തുന്നവര്‍ നിര്‍ബന്ധമായി 14 ദിവസത്തെ ഹോം ക്വാറൈന്‍യ്‌നില്‍ പോകണം. ക്വാറന്റൈനും പരിശോധനയും ശക്തിപ്പെടുത്തിക്കൊണ്ടല്ലാതെ മുന്നോട്ടു പോകാനാകില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരുടെ പരിശോധനയുടെ എണ്ണം കൂട്ടും. റെഡ് സോണുകളില്‍ നിന്നും വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. വിദേശങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ നിന്ന് രോഗം സംക്രമിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...