പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുന്നതില്‍ ഏഴു വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ചുമതല വഹിക്കുന്ന ഡെപ്യുട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി പറഞ്ഞു.
1) 14 ദിവസത്തിനുള്ളില്‍ ജില്ലയിലെത്തിയതും പനി, ചുമ, തൊണ്ടവേദന , ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതുമായ പ്രവാസികള്‍.
2) കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കമുള്ള ലക്ഷണമുള്ളവര്‍.
3) കോവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷണമുള്ള ജീവനക്കാര്‍.
4) ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍.
5) കോവിഡ് 19 പോസിറ്റീസ് ആയവരുമായി സമ്പര്‍ക്കമുള്ള ലക്ഷണമില്ലാത്തവര്‍ക്ക് സമ്പര്‍ക്കത്തിനു ശേഷമുള്ള അഞ്ചു മുതല്‍ പത്തു വരെയുള്ള ദിവസങ്ങള്‍.
6) ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ലക്ഷണങ്ങളോടു കൂടി എത്തുന്നവര്‍.
7) ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തിട്ടുള്ള ലക്ഷണമുള്ളവര്‍.