ഡല്‍ഹി : കോവിഡ് വാക്‌സിനേഷന്‍റെ മൂന്നാം ഘട്ടം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. മൂന്നാം ഘട്ടത്തില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കുത്തിവെയ്പ്പ് നടത്തുക. നിലവില്‍ രണ്ടാം ഘട്ട വാക്‌സിനേഷനാണ് രാജ്യത്ത് നടക്കുന്നത്.
ഒന്നും രണ്ടും ഘട്ടങ്ങള്‍ക്ക് ശേഷം മൂന്നാം ഘട്ട വാക്‌സിനേഷന്‍ അടുത്ത മാസം ആരംഭിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. 50 വയസിന് മുകളില്‍ പ്രയാമുള്ളവര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് നടത്തുക. എന്നാല്‍ വാക്‌സിനേഷനുളള കൃത്യമായ തീയ്യതി നിലവില്‍ അറിയിക്കാന്‍ സാധിക്കില്ല. മാര്‍ച്ച് മാസത്തിലെ രണ്ട് മൂന്ന് നാല് എന്നീ ആഴ്ചകളില്‍ വാക്‌സിനേഷന്‍ ആരംഭിക്കാനാണ് തീരുമാനമെന്നാണ് അദ്ദേഹം പറഞ്ഞത്.





























