പത്തനംതിട്ട: ജില്ലയില്‍ ശനിയാഴ്ച (മെയ് 15) കൂടുതല്‍ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുക. ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികളും കമ്മ്യൂണിറ്റി സെന്ററുകളും ഉള്‍പ്പടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം വാക്സിന്‍ വിതരണം ചെയ്യും. ആദ്യ ഡോസ് വാക്സിന്‍ എടുക്കുന്നവര്‍ക്ക് കോവാക്സിന്‍ ആണ് നല്‍കുക. കോവാക്സിന്‍ ആദ്യ ഡോസ് വാക്സിനേഷന്‍ എടുക്കാന്‍ താത്പര്യമുള്ളവര്‍ വെളളിയാഴ്ച (മേയ് 14) വൈകുന്നേരം 5 മണിക്ക് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ മാത്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.
പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച (മെയ് 15) കൂടുതല്‍ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കും : ജില്ലാ ഭരണകൂടം
RECENT NEWS
Advertisment